കൊലക്കേസുകളില്‍ പ്രതിയായ 48കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു
Aug 12, 2017, 23:58 IST
ബേഡകം: (www.kasargodvartha.com 12.08.2017) ബേഡകം മാരിപ്പടുപ്പില്‍ മൂന്ന് കൊലക്കേസുകളില്‍ പ്രതിയായ 48കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാരിപ്പടുപ്പിലെ ഗോപാലന്റെ മകന്‍ രവീന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2014ല്‍ മരുമകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രവീന്ദ്രനെന്ന് ബേഡകം പോലീസ് പറഞ്ഞു. ഇതുകൂടാതെ കര്‍ണാടകയില്‍ രവീന്ദ്രന്‍ രണ്ട് കൊലക്കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ രവീന്ദ്രന്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. വാതിലിന്റെ കട്ടിളയില്‍ കയര്‍ കെട്ടിയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തല നിലത്തടിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. രവീന്ദ്രനെ ആരെങ്കിലും അപായപ്പെടുത്തിയതായിരിക്കാമെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
വൈകിട്ടോടെയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരത്തേക്ക് കൊണ്ടുപോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bedakam, Death, Obituary, Hanged, House, Kasaragod, Police, Investigation, Ravindran.