കോട്ടയത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് കാസര്‍കോട് സ്വദേശി മരിച്ചു
May 27, 2019, 08:35 IST
കോട്ടയം: (www.kasargodvartha.com 27.05.2019) കോട്ടയം ചിങ്ങവനത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് തയ്യില്‍ സ്വദേശി ടി ജെ സന്തോഷ് (43) ആണ് മരിച്ചത്. ചിങ്ങവനം ചന്തയ്ക്കടുത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സന്തോഷും ഭാര്യ സാലിയും. പെയിന്റിംഗ് തൊഴിലാളിയാണ് സന്തോഷ്.
ശനിയാഴ്ച രാത്രി പുറത്തുപോയ സന്തോഷ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് വീട്ടിലേക്ക് കയറുന്ന വഴിയില്‍ വൈദ്യുതി ലൈന്‍ ദേഹത്ത് തട്ടി സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാക്കില്‍ ഉപ്പേലിത്തറയില് ശ്രീനി കെ. ജേക്കബിന്റെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം പരുത്തുംപാറ സെമിത്തേരിയില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kottayam, Death, Obituary, Man electrocuted to death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kottayam, Death, Obituary, Man electrocuted to death
< !- START disable copy paste -->