കുബ്ബൂസുണ്ടാക്കുന്ന ഷെഡിലേക്കുള്ള വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ വയറിംഗ് ജോലിക്കാരന്‍ ഷോക്കേറ്റ് മരിച്ചു
Jun 22, 2019, 13:05 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.06.2019) കുബ്ബൂസുണ്ടാക്കുന്ന ഷെഡിലേക്കുള്ള വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ വയറിംഗ് ജോലിക്കാരന്‍ ഷോക്കേറ്റ് മരിച്ചു. പിലിക്കോട് പടുവളം വറക്കോട്ടുവയലിലെ ഭാസ്‌കരന്‍ - യശോദ ദമ്പതികളുടെ മകന്‍ ഷൈജു (33) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന് സമീപ പ്രദേശത്തെ കുബ്ബൂസുണ്ടാക്കുന്ന ഷെഡിലേക്കുള്ള വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴി മധ്യേയാണ് മരണം സംഭവിച്ചത്. ഡി വൈ എഫ് ഐ വറക്കോട്ട് വയല്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
ഭാര്യ: നിമിത. ഏക മകന്‍ ആതില്‍. സഹോദരങ്ങള്‍: ഷൈമ, ഷിജി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Death, Obituary, Man Electrocuted to death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Death, Obituary, Man Electrocuted to death
< !- START disable copy paste -->