മഞ്ചേശ്വരം സ്വദേശി അബദ്ധത്തില്‍ പഞ്ചായത്ത് കുളത്തില്‍ വീണുമരിച്ചു
Nov 30, 2015, 10:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 30/11/2015) മഞ്ചേശ്വരം സ്വദേശി അബദ്ധത്തില്‍ പഞ്ചായത്ത് കുളത്തില്‍ വീണുമരിച്ചു. പാവൂര്‍ മുറത്തണ അരിങ്കുളത്തെ ശേഷപ്പ മൂല്യയുടെ മകന്‍ സഞ്ജീവ (55) യെയാണ് വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
28ന് വൈകിട്ട് കൂലിപ്പണികഴിഞ്ഞ് കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കുളത്തിന് സമീപം ചെരിപ്പും മറ്റും കണ്ടെത്തുകയായിരുന്നു. പോലീസ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുന്ദരന്‍, ഗോപാലന്‍, രാഘവന്‍, വിശ്വനാഥന്‍.
Keywords: Manjeshwaram, Kasaragod, Kerala, Drown, Death, Man drowned to death in pond