കുളിക്കാന്‍ പോയ വൃദ്ധന് അബദ്ധത്തില്‍ കാല്‍വഴുതി കുളത്തില്‍ വീണുമരിച്ചു
Jun 7, 2013, 23:38 IST
പൊയിനാച്ചി: തറവാട് വീടിനടുത്ത് കുളിക്കാന്‍ പോയ വൃദ്ധന് അബദ്ധത്തില്‍ കാല്‍വഴുതി കുളത്തില്‍ വീണുമരിച്ചു. തെക്കില്‍ പറമ്പ അമ്പത്തഞ്ചാം മൈലിലെ കമ്മട്ട കുഞ്ഞമ്പു നായര്‍ (84) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
കാറഡുക്ക സ്വദേശിയായ കുഞ്ഞമ്പുനായര്‍ പൊയിനാച്ചിയിലെ തറവാട്ടിലാണ് താമസം. കുളത്തില്‍ വീഴുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തി പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപസ്മാര രോഗമുണ്ടാകാറുണ്ടെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
ഈ കുളത്തില്‍ നിരവധി അപകട മരണങ്ങള് നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. സ്കൂള്‍ കുട്ടികളടക്കം നടന്നുപോകുന്ന വയലിനടുത്താണ് കുളം സ്ഥിതിച്ചെയ്യുന്നത്. വെള്ളച്ചിയാണ് ഭാര്യ. മകന്: എം. ശ്രീധരന്.
വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Kerala, Kasaragod, Poinachi, Karaduka, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.