കല്ലുമ്മക്കായ പെറുക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങിമരിച്ചു
Dec 2, 2012, 18:24 IST
കുമ്പള: കടലിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് കല്ലുമ്മക്കായകള്‍ ശേഖരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി സിറാജ്(26) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. കുമ്പള, ഷിറിയ കടലിലാണ് അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പം കടലിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് കല്ലുമ്മക്കായ പെറുക്കാനിറങ്ങിയ സിറാജ് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സിറാജിനെ വലിച്ച് പുറത്തെടുത്ത് കുമ്പള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെകുറിച്ച് കുമ്പള പോലീസ് അന്വേഷണം നടത്തിവരികയാണ്. സഹോദരന്‍ നൗഷാദിനോടൊപ്പം ശനിയാഴ്ചയാണ് സിറാജ് ഷിറിയയിലെത്തിയത്.

Keywords : Kasaragod, Kumbala, Obituary, Youth, Hospital, Kumbala, Sea, Drown, Brother, Siraj, Police, Enquiry, Shiriya, Kerala, Malayalam News, Man drowned in Kumbala