പാളം മുറിച്ചുകടക്കവെ വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു
May 28, 2013, 19:48 IST
ചേറ്റുകുണ്ട്: പാളം മുറിച്ചുകടക്കവെ വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു. കീക്കാന്‍ ഹൗസില്‍ രാമചന്ദ്രനാണ് (66) കളനാട്ട് ട്രെയിന്‍ തട്ടി മരിച്ചത്. ട്രെയിന്‍ തട്ടി ഗുരുതരാവസ്ഥയിലായ രാമചന്ദ്രനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കളനാടുള്ള ബന്ധു വീട്ടിലേക്ക് പോകാന്‍ റെയില്‍പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഭാര്യ: ഭവാനി. മാതാവ്: കല്യാണി. മക്കള്‍: ചിത്ര, ചൈത്ര. സഹോദരങ്ങള്‍ ഭാസ്‌ക്കരന്‍, സുലോചന, കലാവതി, നിര്‍മ്മല.
Keywords: Train, Hit, Old man, Death, Chettukund, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News