റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണയാള്‍ ആശുപത്രിയില്‍ മരിച്ചു
Sep 30, 2017, 15:42 IST
തളങ്കര: (www.kasargodvartha.com 30.09.2017) റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണയാള്‍ ആശുപത്രിയില്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും 20 വര്‍ഷത്തോളമായി തളങ്കര പള്ളിക്കാലില്‍ താമസക്കാരനുമായ എം അബ്ദുല്‍ സലാം (60) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thalangara, Kasaragod, Kerala, News, Obituary, Railway station, Hospital, Man dies in hospital.
ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് കുടുംബക്കാരോ മറ്റോ ഇല്ലായെന്ന് സലാം തന്നെ നാട്ടുകാരില്‍ ചിലരോട് പറഞ്ഞിരുന്നു. നാട്ടുകാരുമായി നല്ല ബന്ധമാണ് സലാം പുലര്‍ത്തിയിരുന്നത്. പ്രദേശത്തെ കുട്ടികളോട് വളരെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാറുള്ള അബ്ദുല്‍ സലാമിന്റെ മരണം നാടിന് തേങ്ങലായി.
ഖബറടക്കം ശനിയാഴ്ച വൈകിട്ടോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.