കാശി തീര്‍ത്ഥാടനത്തിന് പുറപ്പെട്ട ചെര്‍ക്കള പാടി സ്വദേശി ചെന്നൈയില്‍ മരിച്ചു
May 13, 2013, 00:18 IST
കാസര്‍കോട്: കാശിക്ക് പുറപ്പെട്ട ചെര്‍ക്കള പാടി സ്വദേശി ചെന്നൈയില്‍ മരിച്ചു. പാടി ബാരിപ്പാടിയിലെ ബി.കെ. ദാമോദരന്‍ നായര്‍ (68) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മെയ് മൂന്നിന് എടനീരിലെ മുരുകേശന്‍ എന്നയാളുടെ കൂടെ കാശിതീര്‍ത്ഥാടനത്തിന് പുറപ്പെട്ടതായിരുന്നു ദാമോദരന്‍ നായര്‍.
യാത്രയ്ക്കിടെ ട്രെയിനില്‍വെച്ച് അസ്വാസ്ഥ്യം അനുഭവപ്പെട്ട ദാമോദരന്‍ നായരെ മൂന്ന് ദിവസം മുമ്പ് ചെന്നൈയിലെ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെ മരിച്ചുവെന്നാണ് മുരുകേശന്‍ ഫോണ്‍ വിളിച്ചു അറിയിച്ചത്. മൃതദേഹവുമായി ബന്ധപ്പെട്ടവര്‍ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ദാമോദരന്‍ നായര്‍ക്ക് ഏതോ വിഷജീവിയുടെ കടിയേറ്റിരുന്നു. തുടര്‍ന്ന് കാല്‍ നീര്‍വെച്ച് വീര്‍ത്തിരുന്നു. അത് കാര്യമാക്കാതെയാണ് ഇദ്ദേഹം നേര്‍ചയുടെ ഭാഗമായി കാശിയിലേക്ക് പുറപ്പെട്ടത്.
ഇന്ദിര (ബാവിക്കര), പത്മാവതി (പാടി, കോരാത്ത്), രമണി (പൊയിനാച്ചി) എന്നിവര്‍ ഭാര്യമാരാണ്. മണികണ്ഠന്‍, ബേബി, അര്‍ജുന്‍ എന്നിവരടക്കം നാല് മക്കളുണ്ട്. പരേതരായ ബാരിപ്പാടിയിലെ കുഞ്ഞമ്പു നായര്‍ - മാണിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ഗംഗാധരന്‍ നായര്‍, കുഞ്ഞമ്പു നായര്‍ (എല്‍.ഐ.സി.), നാരായണന്‍ നായര്‍ (പോസ്റ്റല്‍ വകുപ്പ്), ജാനകി അമ്മ.

Keywords: Kerala, Kasaragod, Cherkala, Pady, Chennai, Kashi, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.