ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
Feb 23, 2013, 15:05 IST
അജാനൂര്‍: പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പുറപ്പെട്ട ഓട്ടോഡ്രൈവറായ യുവാവ് ഓട്ടോ മറിഞ്ഞ് മരണപ്പെട്ടു.
മാണിക്കോത്തെ രഘുവരന്റെയും പി. ജാനകിയുടെയും മകനും ഓട്ടോഡ്രൈവറുമായ പണിക്കര്‍ വീട്ടില്‍ പി. പ്രജീഷാണ്(32)മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ തളിപ്പറമ്പിനടുത്ത ധര്‍മ്മശാലയിലാണ് അപകടം നടന്നത്. ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പറശ്ശിനിയിലേക്ക് യാത്ര തിരിച്ചതായിരുന്നു യുവാവ്.
യാത്രക്കിടയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികില്‍ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടുകാരായ ഷിജുവിനും കുട്ടനും നിസാര പരിക്കേറ്റു. ഇവര്‍ പരിയാരം ആശുപത്രിയില്‍ ചികിത്സ നേടി.

അവിവാഹിതനാണ് പ്രജീഷ്. പ്രമോദ് ഏക സഹോദരനാണ്. നേരത്തെ ഗള്‍ഫിലായിരുന്ന പ്രജീഷ് നാട്ടിലെത്തി ഓട്ടോതൊഴിലാളിയായി ജോലി നോക്കിവരികയായിരുന്നു.
Keywords: Auto rikshaw, Accident, Youth, Dead, Thalipparamba, Manikoth, Kasaragod, Kerala, Malayalam news, Kerala, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.