ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു; മകള്‍ക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും ഗുരുതരം
Sep 1, 2017, 22:12 IST
ചെര്‍ക്കള: (www.kasargodvartha.com 01/09/2017) പൊവ്വല്‍ മാസ്തിക്കുണ്ടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ആദൂര്‍ തെരുവത്ത് ഹൗസിലെ എ കെ എസ് ആറ്റക്കോയ തങ്ങള്‍ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ സാജിദയ്ക്കും മറ്റൊരു ബൈക്ക് യാത്രക്കാരനായ മാസ്തിക്കുണ്ടിലെ പി കെ ഷെരീഫി (36) നും ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ഷെരീഫിനെ മംഗളൂരുവിലെ ആശുപത്രിയിലും, സാജിദയെ കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബലി പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ആറ്റക്കോയ തങ്ങള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു മകള്‍ ഷെബീബയ്ക്കും അപകടത്തില്‍ പരിക്കേറ്റു. ബൈക്കില്‍ ആദൂരിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. നിര്‍മാണ തൊഴിലാളിയാണ് മരിച്ച ആറ്റക്കോയ തങ്ങള്‍. ഭാര്യ: സെറീന. മറ്റു മക്കള്‍: സജാദ്, സല്‍മാന്‍, നിയാല്‍, ഹസീന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Death, Obituary, Bike, Student, Povval, Adhur, AKS Attakoya Thangal, Adhur, Man dies in accident
< !- START disable copy paste -->