ഉപ്പളയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മകള്‍ക്ക് പരിക്ക്
Aug 10, 2014, 20:30 IST
ഉപ്പള: (www.kasargodvartha.com 10.08.2014) ഉപ്പളയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബദിയഡുക്കയിലെ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ ഹസന്‍ മാസ്റ്ററുടെ മകന്‍ സുല്‍ഫിഖര്‍ (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആറ് വയസുകാരിയായ മകള്‍ ഷാസില്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള ടൗണ്‍ ജുമാമസ്ജിദിന് എതിര്‍വശത്താണ് അപകടം ഉണ്ടായത്.
ബപ്പായിത്തൊട്ടിയിലെ ഭാര്യാവീട്ടില്‍ പോയി മടങ്ങുകയായിരുന്ന സുല്‍ഫിഖര്‍ സഞ്ചരിച്ച ബൈക്കില്‍ മംഗലാപുരം ഭാഗത്ത് നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുല്‍ഫിഖറിനെയും മകളെയും ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ തൊക്കോട്ട് വെച്ച് സുല്‍ഫിഖര്‍ മരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷാസിയ. ഷബീല്‍ മകനാണ്. ഇലക്ട്രീഷ്യനാണ് മരിച്ച സുല്‍ഫിഖര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ബപ്പായിത്തൊട്ടിയിലെ ഭാര്യാവീട്ടില്‍ പോയി മടങ്ങുകയായിരുന്ന സുല്‍ഫിഖര്‍ സഞ്ചരിച്ച ബൈക്കില്‍ മംഗലാപുരം ഭാഗത്ത് നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുല്‍ഫിഖറിനെയും മകളെയും ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ തൊക്കോട്ട് വെച്ച് സുല്‍ഫിഖര്‍ മരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷാസിയ. ഷബീല്‍ മകനാണ്. ഇലക്ട്രീഷ്യനാണ് മരിച്ച സുല്‍ഫിഖര്‍.
Keywords : Accident, Death, kasaragod, Uppala, Obituary, Sulfiqar.
Advertisement:
Advertisement: