ബൈക്കുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Oct 21, 2014, 22:31 IST
ബോവിക്കാനം: (www.kasargodvartha.com 21.10.2014) ബൈക്കുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നെക്രംപാറയിലെ കുഞ്ഞമ്പുനായര്‍ (54) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പൈക്ക സ്വദേശിയായ മിന്‍ഹാജിനെ (18) മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ബോവിക്കാനം ടൗണിലാണ് സംഭവം.
മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന നാലുബൈക്കുകള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്പുനായരെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുന്നിലുണ്ടായിരുന്ന ബൈക്ക് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റിയപ്പോള്‍ തൊട്ടുപിന്നിലുണ്ടായിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്കിലിടിച്ചതോടെയാണ് ബൈക്കുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയതെന്നാണ് പ്രാഥമിക വിവരം. അപകടം വരുത്തിയ ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Updated 22.10.14 / 11.30 AM
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bovikanam, Accident, Death, Obituary, Hospital, Kasaragod, Kerala, Student, Kunhambu Nair, Minhaj.
Advertisement:
മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന നാലുബൈക്കുകള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്പുനായരെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞമ്പു നായര്‍ |