Tragedy | കുഴഞ്ഞുവീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു
Nov 28, 2024, 01:42 IST
Photo: Arranged
● മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുഴഞ്ഞുവീണത്.
● മുസ്ലിം ലീഗ് പ്രവർത്തകനായ അദ്ദേഹം ആത്മീയ സംഘങ്ങളിലും സജീവമായിരുന്നു
ചെർക്കള: (KasargodVartha) കുഴഞ്ഞുവീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. ചെർക്കള കെ കെ പുറത്തെ പരേതനായ സി കെ കുഞ്ഞാമു - മറിയം ചെർക്കള ദമ്പതികളുടെ മകൻ സി കെ കെ അശ്‌റഫ് (46) ആണ് മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുഴഞ്ഞുവീണത്.
ചെർക്കളയിലെ ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: നെല്ലിക്കുന്നിലെ അബ്ദുൽ ഹമീദിന്റെ മകൾ ഫാത്വിമത് നജ്മ. മക്കൾ: മറിയം അർശാന, ആഇശ, അഫിയ.
സഹോദരങ്ങൾ: അബ്ദുൽ ജലീൽ, അബ്ദുൽ ബശീർ, അബ്ദുൽ കബീർ, സാദിഖ്, ഹാരിസ്, ലത്വീഫ്, നസീറ അശ്റഫ് ചൂരി, ആബിദ മൊയ്‌ദീൻ ചാത്തങ്കൈ. ഖബറടക്കം ചെർക്കള മുഹ്‌യുദ്ദീൻ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
#KasargodNews #Cherkala #SuddenDeath #Obituary #FamilyTragedy #Kerala