Fisherman Died | മീൻ പിടുത്തത്തിനിടെ ശാരീരികാസ്വാസ്ഥ്യം; തൊഴിലാളി മരിച്ചു
Feb 11, 2023, 17:41 IST
നീലേശ്വരം: (www.kasargodvartha.com) മീൻ പിടുത്തത്തിനിടെ ബോടിൽ വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളി മരിച്ചു. തൈക്കടപ്പുറം സ്റ്റോർ ജൻക്ഷന് സമീപം താമസിക്കുന്ന പാവൂർ വീട്ടിൽ ചന്ദ്രൻ (54) ആണ് മരിച്ചത്. ശനിയാഴ്ച പുലർചെ തുളസീധരം എന്ന ബോടിൽ മീൻ പിടുത്തതിന് പോയതായിരുന്നു ചന്ദ്രനും സംഘവും.
രാവിലെ എട്ട് മണിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ചന്ദ്രനെ മറ്റ് തൊഴിലാളികൾ കരയ്‌ക്കെത്തിച്ച് കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
പരേതനായ പിവി അമ്പൂഞ്ഞി - പിവി കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. മുൻ നീലേശ്വരം ഗ്രാമപഞ്ചായത് അംഗം വി ബീനയാണ് ഭാര്യ. മക്കൾ: ശാലു, ഷാനു, ഷജിൻ. മരുമകൾ: അഞ്ജലി. സഹോദരങ്ങൾ: പവനൻ, സുരേന്ദ്രൻ, മോഹനൻ, പുഷ്‌പ, രതി.
Keywords: Kasaragod, News, Fishermen, Boat, Neeleswaram, Dead, Police, Hospital, Obituary, Kerala, Man dies after illness on boat. < !- START disable copy paste -->
രാവിലെ എട്ട് മണിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ചന്ദ്രനെ മറ്റ് തൊഴിലാളികൾ കരയ്‌ക്കെത്തിച്ച് കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.