വാന്‍ തട്ടി ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്ക്കന് മരിച്ചു
Jan 8, 2013, 00:13 IST
കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാന്‍ തട്ടി ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്ക്കന് മരിച്ചു. നീര്‍ച്ചാല്‍ പൂവാളയിലെ പരേതനായ കുഞ്ഞിക്കണ്ണ മണിയാണിയുടെയും- മാധവിയുടെയും മകന്‍ നാരായണ മണിയാണി (47)യാണ് മരിച്ചത്.
ഡിസംബര്‍ 23 ന് നീര്‍ച്ചാല്‍ മീത്തല്‍ ബസാറില്‍വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ഓംമ്നി വാന്‍ തട്ടി പരുക്കേറ്റ മണിയാണിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയാണി തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ഭാര്യ: ബേബി. മക്കള്‍: ദീപക്, കാര്‍ത്തിക, ദീപിക. സഹോദരങ്ങള്‍: കൃഷ്ണന്‍, ഉമേഷ, ഹരീഷ്ചന്ദ്ര, അശോക, ഉദയ, രാമകൃഷ്ണ.
Keywords: Kerala, Kasaragod, Van, Accident, death, Man, Malayalam News, Kerala Vartha, Road, Neerchal.