തെങ്ങ് മുറിക്കുന്നതിനിടെ കാല്‍വഴുതി വീണ് തൊടുപുഴ സ്വദേശി മരിച്ചു
Dec 19, 2015, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 19/12/2015) തെങ്ങ് മുറിക്കുന്നതിനിടെ കാല്‍വഴുതി വീണ് തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ ചീനക്കുഴി മഞ്ചക്കാലിലെ ശിവരാമയുടെ മകന്‍ കെ എസ് ജയകുമാര്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മഞ്ചേശ്വരം കൊടലമുഗറുവിലെ ബന്ധുവിന്റെ പറമ്പിലെ തെങ്ങ് മുറിച്ചുനീക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
കാല്‍വഴുതിവീണ ജയകുമാറിനെ ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും സന്ധ്യയോടെ മരണപ്പെടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാള്‍ ഇവിടെ ജോലിക്കെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ചന്ദ്രിക. മക്കള്‍ വിജേഷ്, അരുണ്‍. മരുമകള്‍: നീതു.സഹോദരി: ജലജ.

Keywords: Death, Manjeshwaram, Hospital, Postmortem report, Deadbody, Obituary,KS Jayakumar.