തലയ്ക്ക് മരം വീണ് യുവാവ് മരണപ്പെട്ടു
Apr 1, 2013, 21:59 IST
കാസര്‍കോട്: മരം മുറിക്കുന്നതിനിടെ തലയ്ക്ക് മരച്ചില്ല വീണ് യുവാവ് മരിച്ചു. കുമ്പടാജെ മുനിയൂര്‍ ഹൗസില്‍ ബാപ്പുഞ്ഞി-ഫാത്വിമ ദമ്പതികളുടെ മകന് കലന്തര്‍ ഷാഫി(21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കുമ്പടാജെ ചെറൂണിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
മരം പകുതി മുറിച്ച് കയറുകെട്ടി വലിക്കുന്നതിനിടെ പൊട്ടിവീണപ്പോള്‍ മരച്ചില്ല തലയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരന് ഷരീഫും മരം മുറിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഷരീഫ് ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്കേറ്റില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സിദ്ദീഖ്(ദുബൈ), ഷരീഫ്, നിസാര്‍, റഹ്മത്ത് ബീവി. ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kasargod, Kalndar Shafi, Kumbadaje, Tree, Cutting, Dies, Siddique Dubai, Nisar, Rahmath Beevi, Bappunhi, Muniyyor, Badiadka, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.