മാവില്‍ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു
Aug 25, 2022, 21:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 17/05/2015) മാവില്‍ നിന്ന് വീണു പെയിന്റിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. പോത്താംകണ്ടം ചാനടുക്കത്തെ എന്‍. അബ്ദുല്‍ മജീദാണ്(35) മരിച്ചത്. ഞായറാഴ്ച രാവിലെ തൃക്കരിപ്പൂര്‍ പൂച്ചോലിലായിരുന്നു സംഭവം. മാങ്ങപറിക്കാനായി മാവില്‍ കയറിയപ്പോള്‍ കാല്‍തെന്നിവീഴുകയായിരുന്നു.
തൃക്കരിപ്പൂര്‍ പൂച്ചോലിലെ അമ്മാവന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് മജീദ് എത്തിയത്. അമ്മാവന്റെ വീട്ടിന് സമീപം സഹോദരന്‍ താമസിക്കുന്ന വാടക വീടിനടുത്തുള്ള മാവിലാണ് മാങ്ങ പറിക്കാന്‍ മജീദ് കയറിയത്. ഉണങ്ങിയ കമ്പില്‍ ചവിട്ടിയപ്പോള്‍ തലകീഴായി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മകളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പോത്താംങ്കണ്ടം അത്തൂട്ടിയിലെ ഒ. ഹംസയുടെയും കുഞ്ഞാമിനയുടെയും മകനാണ് മജീദ്. ഭാര്യ: ജസ്‌ന (പാടിയോട്ടുചാല്‍), മകള്‍: തസ്‌നിയ. സഹോദരങ്ങള്‍: അഹമദ്, സിനാന്‍, ഹഫ് സ, സാജിദ.

ആമത്തല മുസ്‌ലിം ജമാഅത്ത് ജോയിന്റ് സെക്രട്ടറി, മുസ്‌ലിം യൂത്ത് ലീഗ് കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ്, തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു