കുറ്റിക്കോലില്‍ പറമ്പിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് വീണ് യുവാവ് മരിച്ചു
May 13, 2015, 20:15 IST
കുറ്റിക്കോല്‍: (www.kasargodvartha.com 13/05/2015) കുറ്റിക്കോലില്‍ മതിലിടിഞ്ഞ് വീണ് യുവാവ് മരിച്ചു. ജെസിബി കോണ്‍ട്രാക്ടറായ സുകുമാരന്‍ (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ വീടിന് പിറക് വശത്തെ മഴവെള്ളം ഒലിച്ചുപോകാന്‍ മണ്‍ വെട്ടികൊണ്ട് മണ്ണ് നീക്കവേ ചെങ്കല്ല് കൊണ്ട് കെട്ടിയ മതിലിടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.
കഴുത്തുവരെ മണ്ണിനിടയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ സുകുമാരനെ മാംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുമതി. മകള്‍: സുകൃത (കുറ്റിക്കോല്‍ എയുപിസ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ചന്ദ്രന്‍, സുകുമാരി, രാധ, പരേതയായ ശാരദ.

Keywords : Kasaragod, Kerala, Kuttikol, Death, Obituary, Sukumaran.