ജോലികഴിഞ്ഞ് വീട്ടിലെത്തിയ ചെങ്കല്‍തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Apr 20, 2016, 18:00 IST
നീലേശ്വരം: (www.kasargodvartha.com 20.04.2016) ജോലികഴിഞ്ഞ് വീട്ടിലെത്തിയ ചെങ്കല്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അണ്ടോള്‍ പുതിയസ്ഥാനം ചെരളത്ത് ഭഗവതി ക്ഷേത്ര സ്ഥാനികനായിരുന്ന പരേതനായ ആലിന്‍കീഴില്‍ കുഞ്ഞിരാമന്‍ വെളിച്ചപ്പാടന്റേയും ചിറ്റൈയുടേയും മകന്‍ കെ വി സുധാകരനാണ് (52) മരിച്ചത്.
വീട്ടില്‍ നിന്ന് ചായ കുടിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ചന്ദ്രമതി (വേളൂര്‍). മക്കള്‍: സജിത, സവിത. മരുമക്കള്‍: രമേശന്‍ (പൊതാവൂര്‍), സുധീഷ് (ഓട്ടോ ഡ്രൈവര്‍, കൂവാറ്റി). സഹോദരങ്ങള്‍: കെ.വി രാമചന്ദ്രന്‍, പുഷ്പവല്ലി.
Keywords : Nileshwaram, Death, Obituary, House, Kanhangad, KV Sudhakaran.
Keywords : Nileshwaram, Death, Obituary, House, Kanhangad, KV Sudhakaran.