ബൈക്കില്‍ നിന്നും വീണു പരിക്കേറ്റ ആള്‍ മരിച്ചു
Dec 25, 2012, 17:48 IST
ബദിയഡുക്ക: ബൈക്കില്‍ നിന്നും വീണു പരിക്കേറ്റ ആള്‍ മരിച്ചു. റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ബന്ധുവിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ കുംബഡാജയിലെ പി.കെ.അബ്ദുര്‍ റഹ്മാന്‍(65) മരിച്ചു. നാലു ദിവസം മുമ്പ് മാര്‍പ്പനടുക്കയില്‍ വെച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ അബ്ദുര്‍ റഹ്മാന്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുമ്പഡാജയിലെ മുഹമ്മദ് (45) ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യ: ബീഫാത്വിമ. മക്കള്‍: മുഹമ്മദ്, കരീം, മൊയ്തു, ആമിന.
ഭാര്യ: ബീഫാത്വിമ. മക്കള്‍: മുഹമ്മദ്, കരീം, മൊയ്തു, ആമിന.
Keywords: Bike-Accident, Injured, Kumbadaje, Kasaragod, Kerala, Kerala Vartha, Kerala News.