ഓട്ടോയും ബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
Oct 30, 2015, 10:34 IST
കുണ്ടുംകുഴി: (www.kasargodvartha.com 30/10/2015) ഓട്ടോയും ബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. മരുതടുക്കം ബാലടുക്കം ചരലിലെ നാരായണന്‍ നായര്‍ (50) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വ്യാപാരിയാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കടയ്ക്കു മുന്നില്‍ വെച്ച് നാരായണന്‍ നായര്‍ സഞ്ചരിച്ച ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരയണന്‍ നായരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
സാധനങ്ങളുമായി വേലക്കുന്ന് ക്ഷേത്രത്തിലേയ്ക്കു പോവുകയായിരുന്നു നാരായണന്‍. ഭാര്യ: ദാക്ഷായണി. മക്കള്‍: നിധിന്‍, നിത്യ. സഹോദരങ്ങള്‍: രാഘവന്‍ നായര്‍ (കോണ്‍ഗ്രസ് ബേഡകം മണ്ഡലം പ്രസി.), മാധവന്‍, കൃഷ്ണന്‍, മോഹനന്‍, അശോകന്‍, വിനോദന്‍, ഭാര്‍ഗ്ഗവി.

Keywords: Kundamkuzhi, kasaragod, Kerala, Death, Obituary, Accident, Accidental-Death, hospital, Injured, Bus-accident, Auto-rickshaw, Man dies after accident injury.