അബോധാവസ്ഥയിലായ നിലയിൽ റോഡരികിൽ കാണപ്പെട്ട ഗൃഹനാഥൻ മരിച്ചു
Nov 17, 2021, 12:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2021) റോഡരികിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഗൃഹനാഥൻ മരണപ്പെട്ടു. കമ്പല്ലൂർ കൊല്ലാടയിലെ എഴുപ കൊട്ടിയിൽ പ്രസന്നൻ (51) ആണ് മരിച്ചത്.
ഒക്ടോബർ 17 ന് കൊല്ലാടയിലെ റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പ്രസന്നനെ നാട്ടുകാരാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊല്ലാടയിലെ പരേതരായ ചെറുവള്ളിയിൽ രാഘവൻ - എഴുപത്തൊട്ടിയിൽ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനിമോൾ. മക്കൾ: പ്രജീഷ്, നിധീഷ്.
മരുമക്കൾ: വന്ദന, അനുശ്രീ.
സഹോദരങ്ങൾ: പൊന്നമ്മ, ഓമന, ശ്രീനിവാസൻ, പൊന്നപ്പൻ, വിശ്വനാഥൻ, പരേതനായ സുഭാനു, വിക്രമൻ.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Kanhangad, Top-Headlines, Death, Obituary, Road-side, Police, Case, Chittarikkal, Medical College, Hospital, Man died who was found unconscious on the roadside.