പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയ സമയം പാമ്പു കടിയേറ്റ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു
Oct 9, 2019, 10:46 IST
പള്ളിക്കര: (www.kasargodvartha.com 09.10.2019) പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയ സമയം പാമ്പു കടിയേറ്റ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. പള്ളിക്കര ടോള്‍ ബൂത്തിന് സമീപം കോട്ടക്കുന്ന് ബോംബെ ഹൗസിലെ നാഗരാജ് (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ദയാവതി അന്വേഷിച്ചുചെന്നപ്പോഴാണ് പറമ്പില്‍ ബോധമില്ലാതെ വീണുകിടക്കുന്നത് കണ്ടത്. ബഹളം വെച്ച് ആളെകൂട്ടി ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് തിരിച്ചത്. ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടക്കുന്നിലെ പരേതനായ ഗോപാലകൃഷ്ണ- ലക്ഷ്മി ദമ്പതികളുടെ മകനാണ്. മക്കള്‍: ചേതന്‍ (എഞ്ചിനീയര്‍, ബംഗളൂരു), ചൈത്ര (ഡിഗ്രി വിദ്യാര്‍ത്ഥിനി, മംഗളൂരു). സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര (ഗള്‍ഫ്), ഭോജ രാജ് (കച്ചവടം, കോട്ടക്കുന്ന്), സുജാത (ചന്ദ്രഗിരി), ശാലിനി, രൂപ (ഇരുവരും മംഗളൂരു), രാജേശ്വരി (ചന്ദ്രഗിരി).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Snake, snake bite, Man died after Snake bite
< !- START disable copy paste -->