വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച സ്ത്രീയുടെ സംസ്കാരത്തിനായി ഇളനീര് പറിക്കാന്‍ തെങ്ങില്‍ കയറിയ തൊഴിലാളി വഴുതിവീണ് മരണപ്പെട്ടു
Oct 30, 2019, 19:49 IST
ബദിയടുക്ക: (www.kasargodvartha.com 30.10.2019) വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച സ്ത്രീയുടെ സംസ്കാരത്തിനായി ഇളനീര് പറിക്കാന്‍ തെങ്ങില്‍ കയറിയ തൊഴിലാളി വഴുതിവീണ് മരണപ്പെട്ടു. പെര്‍മുദെ കാച്ചിഗുണ്ടിലെ രാമ എന്ന രാമണ്ണ ഗൗഡ (60) യാണ് തെങ്ങില്‍ നിന്നും വീണ് മരിച്ചത്. ധര്‍മ്മത്തടുക്ക ഗുംപെയിലെ കേശവ ഭട്ടിന്റെ ഭാര്യ മൂകാംബിക അമ്മ വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരണപ്പെട്ടിരുന്നു. ഇവരുടെ സംസ്കാര ചടങ്ങിനോടനുബന്ധിച്ചുള്ള ഇളനീര് കൊത്തി വെക്കല്‍ ചടങ്ങിനായി ഇളനീര് പറിക്കാന്‍ തെങ്ങില്‍ കയറിയതായിരുന്നു രാമണ്ണ. ഇളനീര് പറിച്ച് തെങ്ങില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ രാമണ്ണ റൈയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. രത്നയാണ് രാമണ്ണയുടെ ഭാര്യ. മക്കള്‍: ശശിധര, ഉമേശ, ഉമാവതി. സഹോദരങ്ങള്‍: കാന്തപ്പ ഗൗഡ, കൃഷ്ണ.
ഗോവിന്ദ ഭട്ട്, പരമേശ്വര, കാവേരിയമ്മ, സുബ്രഹ്മണ്യ, ഉദയശങ്കര എന്നിവര്‍ മൂകാംബിക അമ്മയുടെ മക്കളാണ്. മരുമക്കള്‍: ശ്യാമള കുഞ്ചത്തൂര്‍, പങ്കജ, ഗീത, ശ്യാമള ധര്‍മ്മത്തടുക്ക. സഹോദരങ്ങള്‍: വെങ്കിട്ടരമണ, ഡോ. ഇ. കേശവ ഭട്ട് പെര്‍മുദെ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Badiyadukka, Man died after fell from Coconut tree
< !- START disable copy paste -->