കിന്‍ഫ്രാ പാര്‍ക്കിലെ കെട്ടിടത്തില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു
May 4, 2019, 11:29 IST
കുമ്പള: (www.kasargodvartha.com 04.05.2019) കിന്‍ഫ്രാ പാര്‍ക്കിലെ കെട്ടിടത്തില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. കര്‍ണാടക സ്വര്‍ണഗിരിയിലെ ഇമാമ സാബിന്റെ മകന്‍ ഹുസൈന്‍ സാബ് (36) ആണ് മരിച്ചത്. സീതാംഗോളി കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് വീണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് ഹുസൈന്‍ ഇവിടെ ജോലിക്കെത്തിയതെന്ന് കുമ്പള സി ഐ പറഞ്ഞു. വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു. മാതാവ്: സൈനബി. ഭാര്യ: മുംതാസ്. മക്കള്‍: ഹിജാറത്ത് കാദനി, ശ്യാം നമാജ്, കാജ മൊയ്തീന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Death, Obituary, കേരള വാര്‍ത്ത, Top-Headlines, Man died after fell from Building
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Death, Obituary, കേരള വാര്‍ത്ത, Top-Headlines, Man died after fell from Building
< !- START disable copy paste -->