ഗള്‍ഫില്‍ നിന്നും നാലു ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ മീന്‍ പിടിക്കാന്‍ വലയെറിയുന്നതിനിടെ അബദ്ധത്തില്‍ കടലില്‍ വീണ് മരിച്ചു
Oct 26, 2018, 17:34 IST
പിന്നീട് കടപ്പുറത്തെത്തിയ മറ്റു മത്സ്യത്തൊഴിലാളികളാണ് മുഹമ്മദ്കുഞ്ഞിയെ കരയോട് ചേര്‍ന്ന് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വലവീശി മീന്‍ പിടിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടതാണെന്ന് സംശയിക്കുന്നു. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഭാര്യ: റസിയ പുഞ്ചാവി. മക്കള്‍: റിയാസ്, ഇര്‍ഷാന, നുസൈബ, ഫയാസ്. മരുമക്കള്‍: മുനീര്‍ തൃക്കരിപ്പൂര്‍, ഫാരിസ് ചെറുവത്തൂര്‍. സഹോദരങ്ങള്‍: കൊത്തിക്കാല്‍ ഹസന്‍ഹാജി, അബ്ദുല്ല, ഫാത്തിമ, സൈനു, ആഇശ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Death, Obituary, Police, Postmortem, Man died after falls to sea