Merchant Died | ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണ് പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു
Oct 15, 2022, 20:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കോട്ടയത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്കുളള യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ടും യാദവസഭ വെള്ളരിക്കുണ്ട് താലൂക് സെക്രടറിയുമായ കോളിച്ചാൽ എരിഞ്ഞിലംകോട്ടെ കെകെ സന്തോഷ് കുമാർ (48) ആണ് മരിച്ചത്.
സുഹൃത്ത് സജിയുടെ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് കോട്ടയത്ത് നിന്ന് തിരിച്ചുവരുമ്പോൾ വെള്ളിയാഴ്ച പുലർചെയാണ് സന്തോഷ് കുമാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് മരണപ്പെട്ടത്.
മലയോരത്തെ സാമൂഹ്യ, സാംസ്കാരിക, പൊതുപ്രവർത്തന രംഗത്ത് നേതൃത്വനിരയിൽ പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ്. മാലക്കല്ലിൽ ബിടെക് അലുമിനിയം ഫാബ്രികേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു. ചുള്ളിക്കര ജേസീസിന്റെ മുൻ പ്രസിഡണ്ടു കൂടിയാണ് സന്തോഷ് കുമാർ.
എരിഞ്ഞിലംകോട്ടെ ചന്തു മണിയാണി - ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുലോചന. മക്കൾ: സിദ്ധാർത്ഥ്, അഭിഷേക്, അദ്വൈത്.
സഹോദരങ്ങൾ: ഹരിഷ്, മഹേഷ് (ദുബൈ) .
തൃശൂർ മെഡികൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർടത്തിന് ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരും.
Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, Obituary, Accident, Accidental Death, Death, Train, Man died after falling from train.