മകളുടെ വിവാഹനിശ്ചയ തലേന്ന് പിതാവ് ഹൃദയാഘാതംമൂലം മരിച്ചു
May 26, 2019, 16:13 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2019) മകളുടെ വിവാഹനിശ്ചയ തലേന്ന് പിതാവ് ഹൃദയാഘാതംമൂലം മരിച്ചു. തളങ്കര കാനക്കോട്ടെ ദിനേശ് (50) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്ന് ദിനേശിനെ ഉടന്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
ഏകമകള്‍ ദിബിനയുടെ വിവാഹ നിശ്ചയം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു. ആശാരി പണിക്കാരനാണ് ദിനേശ്. പരേതരായ ദാമോദരന്‍- ഹൈമാവതി ദമ്പതികളുടെ മകനാണ്. ദിബിന്‍ മകനാണ്. സഹോദരങ്ങള്‍: ഉമേശന്‍, ശശിധരന്‍, പ്രഭാവതി, ജയശ്രീ, മാലിനി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Man died after cardiac arrest.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Man died after cardiac arrest.
< !- START disable copy paste -->