കൂട്ടവാഹനാപകടം; ഗുരുതരമായി പരിക്കേറ്റ മുന്‍ പ്രവാസി മരിച്ചു
Feb 12, 2019, 12:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2019) കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ മഡിയനിലുണ്ടായ കൂട്ടവാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രവാസി മരണത്തിന് കീഴടങ്ങി. പള്ളിക്കര പൂച്ചക്കാട് അരയാല്‍തറയിലെ മുഹമ്മദ് കുഞ്ഞി (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മഡിയനില്‍ കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചത്.
സ്‌കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് കുഞ്ഞി. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുഹമ്മദ് കുഞ്ഞിയുടെ ബന്ധു മുസമ്മിലിനും (21) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുസമ്മില്‍ മംഗളൂരു സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 മണിയോടെയാണ് മുഹമ്മദ് കുഞ്ഞി മരണപ്പെട്ടത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ സൗത്ത് ചിത്താരിയിലെ അബ്ദുല്‍ ഖാദര്‍ (50), ഇല്യാസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നിരുന്നു. ഷരീഫയാണ് മരിച്ച മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ഹസൈനാര്‍ ഹാജി, ബീഫാത്വിമ, ഖദീജ, ഹാജറ, ഉമ്മുകുല്‍സു, പരേതരായ നഫീസ, ആഇശാബി. നേരത്തെ ദീര്‍ഘകാലം കുവൈത്തിലായിരുന്നു.
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ടോടെ പൂച്ചക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മുഹമ്മദ് കുഞ്ഞിയുടെ മരണത്തില്‍ മുസ്ലിം ലീഗ് പൂച്ചക്കാട് ശാഖ കമ്മിറ്റി അനുശോചനമറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Accidental-Death, Man died after accident injury.