ആശുപത്രിയില്‍ വെച്ച് വിഷം കഴിച്ച രോഗി മരിച്ചു
May 25, 2018, 18:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2018) അസുഖത്തെ തുടര്‍ന്ന് അവശനായി ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ രോഗി മരണപ്പെട്ടു. കുശാല്‍നഗര്‍ എസ്എന്‍ പോളിടെക്‌നിക്കിന് സമീപത്തെ വെങ്കിടേഷ്(47) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വെങ്കിടേഷ് കഴിഞ്ഞ 18നാണ് വിഷം കഴിച്ചത്.
ഭാര്യയെ ജ്യൂസ് വാങ്ങാനായി പറഞ്ഞയച്ച ശേഷം ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. ഭാര്യ കൊണ്ടുവന്ന ജ്യൂസ് കഴിച്ചയുടന്‍ അവശനായ വെങ്കിടേഷിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയപ്പോഴാണ് പരിശോധനക്കെത്തിയ ഡോക്ടര്‍ വെങ്കിടേഷ് വിഷം കഴിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ യു എം വൈശാഖ് ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു. ഹൊസ്ദുര്‍ഗ് പോലീസെത്തി വെങ്കിടേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയില്‍ വെച്ച് വെങ്കിടേഷ് വിഷം കഴിച്ചത് ദുരൂഹതക്ക് കാരണമായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സ്വയം വിഷം കഴിച്ചതാണെന്ന് മനസിലായത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സക്കിടയില്‍ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ഇന്‍സ്റ്റാള്‍മെന്റില്‍ തുണി വില്‍പ്പന നടത്തിയിരുന്ന വെങ്കിടേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവത്രെ. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഭാര്യ: ഉമ മഹേശ്വരി. മക്കള്‍: ശ്രീനിവാസ്, ജ്യോതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Death, Kanhangad, Top-Headlines, Obituary, Man consuming poison in Hospital died
< !- START disable copy paste -->