Obituary | ഗൃഹനാഥൻ ഭാര്യവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
Updated: Nov 7, 2024, 15:18 IST
Photo: Arranged
● അഡൂർ അത്തനാടി സ്വദേശി കോതൻ ആണ് മരിച്ചത്
● ബേത്തൂർപ്പാറയിലെ ഭാര്യവീട്ടിൽ വെച്ചായിരുന്നു സംഭവം
അഡൂർ: (KasargodVartha) ഗൃഹനാഥൻ ഭാര്യവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. അഡൂർ അത്തനാടിയിലെ പരേതനായ പുത്തരിയൻ - വെള്ളച്ചി ദമ്പതികളുടെ മകൻ കോതൻ (56) ആണ് മരിച്ചത്. ബേത്തൂർപ്പാറയിലെ ഭാര്യവീട്ടിലായിരുന്നു സംഭവം.
ബുധനാഴ്ച വൈകുന്നേരം കുളിമുറിയിൽ കുഴഞ്ഞുവീണ കോതനെ ഉടൻ ബേഡകം താലൂക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ഭാര്യ: ലക്ഷ്‌മി. മക്കൾ: ചന്ദ്രൻ, വിനു, സരസു. മരുമക്കൾ: സ്വപ്‌ന, റജില, ഹരീഷ്. സഹോദരങ്ങൾ: സഞ്ജീവൻ, ചിരുത, പരേതരായ കണ്ണൻ, കാരിച്ചി.
#AdurNews #Kerala #Obituary #RIP #LocalNews