ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Apr 2, 2022, 14:33 IST
ചെങ്കള: (www.kasargodvartha.com 02.04.2022) ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. നായന്മാർമുല പടിഞ്ഞാർ മൂല സ്വദേശിയും മാസ്തിക്കുണ്ട് ചൂരി മൂലയിൽ താമസക്കാരനുമായ അബ്ദുല്ല (45) യാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ മുളിയാർ അമ്മംകോട് വെച്ച് ജോലിക്കിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ:ഹസീന.
മക്കൾ: അജാസ്, അസ്രീന, അസ് രീഫ.
സഹോദരങ്ങൾ: മുഹമ്മദ്, സൈനബ, ഫാത്വിമ.
Keywords: Man collapsed and died, Kerala, Kasaragod, Chengala, News, Top-Headlines, Man, Dead, Obituary, Hospital.