കാട്ടുതീയില്‍പെട്ട് ഗൃഹനാഥന്‍ വെന്തുമരിച്ചു
Mar 13, 2015, 16:04 IST
കാസര്‍കോട്: (www.kasargodvartha.com 13/03/2015) വിദ്യാനഗര്‍ കോപ്പയ്ക്കുസമീപം കല്ലക്കട്ട കടമ്പട്ടയില്‍ കാട്ടുതീയില്‍പെട്ട് ഗൃഹനാഥന്‍ വെന്തുമരിച്ചു. കൊല്ലങ്കാനം അറന്തോട്ടെ റോബര്‍ട്ട് ലോബോ (58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെങ്കിലും മരണ വിവരം പുറംലോകം അറിഞ്ഞത് വെള്ളിയാഴ്ച രാവിലെയാണ്. കടമ്പട്ടയിലെ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള ഏക്കര്‍ കണക്കിന് കുറ്റിക്കാട് പ്രദേശത്താണ് സംഭവം.
വിദ്യാനഗര്‍ അഡീഷണ്‍ എസ്.ഐ. ഇ.വി. രാജശേഖരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ഫിലിപ് തോമസ് തുടങ്ങിയവര്‍ സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച നാരമ്പാടിയിലെ ലോറന്‍സും റോബര്‍ട്ട് ലോബോയും ഇവിടെ ജോലിക്ക് വന്നതായിരുന്നു. കാട് വെട്ടി വിറക് കയറ്റിക്കൊണ്ടുപോകാനാണ് ഇവരെ സ്ഥല ഉടമ ഏല്‍പിച്ചത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ ജോലിക്ക്‌ശേഷം 10.30 മണിയോടെ ആദ്യ ലോഡുമായി ലോറന്‍സും സ്ഥല ഉടമയും ടെമ്പോയില്‍ പുറപ്പെട്ടു. 11 മണിയോടെ ലോറന്‍സ് തിരിച്ചെത്തുമ്പോഴേക്കും കാട്ടുതീ ഇവിടെ പടര്‍ന്ന് പിടിച്ചിരുന്നു. കുന്നിന്‍ മുകളിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ ലോറന്‍സ് വിവരം നാട്ടുകാരെ അറിയിച്ചു. മറ്റൊരു കുന്നിന്‍ ചെരിവിലൂടെ കയറി മുകളിലെത്തിയപ്പോള്‍ ലോബര്‍ട്ട് ലോബോ പാറപ്പുറത്തിരിക്കുന്നത് ലോറന്‍സ് കണ്ടിരുന്നു. കാട്ടുതീ പടരുന്നുണ്ടെന്നും രക്ഷപ്പെടണമെന്നും ലോറന്‍സ് കൂക്കിവിളിച്ചു പറഞ്ഞിരുന്നു.
ഇതിനിടയില്‍ ലോറന്‍സ് നിന്ന സ്ഥലത്തും തീയും പുകയും പടര്‍ന്നിരുന്നു. ഉച്ചയോടെ ഫയര്‍ഫോഴ്‌സെത്തി ഭാഗീകമായി തീ അണച്ചു. കുന്നിന്‍ മുകളിലേക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഫയര്‍ഫോസ് തിരിച്ചുപോയി. റോബര്‍ട്ട് രക്ഷപ്പെട്ടുവെന്നാണ് ലോറന്‍സ് കരുതിയിരുന്നത്. വെള്ളിയാഴ്ച രാവി സ്ഥല ഉടമയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.
അറന്തോട്ടെ വീട്ടില്‍ റോബര്‍ട്ട് തനിച്ചായിരുന്നു താമസം. ഭാര്യ ജസീന്തയും ഇളയ മകള്‍ ദിവ്യ ജോതിയും മംഗലാപുരത്താണ് കഴിയുന്നത്. മറ്റൊരു മകള്‍ പ്രിയപ്രമീള ഭര്‍ത്താവിന്റെ കൂടെ മുള്ളേരിയയിലാണ്. മറ്റുമക്കളായ ദീപകും ജോസഫും മുള്ളേരിയയിലെ പ്രിയയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഒരു മകള്‍ സുനിത ഒരു വര്‍ഷം മുമ്പ് ആത്മഹത്യചെയ്തിരുന്നു. മരുമകന്‍: മുള്ളേരിയയിലെ ആന്റണി. സഹോദരങ്ങള്‍: ഹിലാരി, സ്‌റ്റേണി.

Keywords: Kasaragod, Fire, Obituary, Kerala, Job, Work, Forest, Man burned to death in forest fire .
Advertisement:
Advertisement: