ട്രെയിനിനടിയില്‍ അകപ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മകനും മരിച്ചു
Dec 17, 2021, 11:42 IST
ആലപ്പുഴ: (www.kasargodvartha.com 17.12.2021) ട്രെയിനിനടിയില്‍ അകപ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മകനും മരിച്ചു. തീരദേശ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ പാളത്തില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം.
അച്ഛന്റേയും മകന്റേയും ആഗസ്മിക മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.
ചന്തിരുര്‍ സ്വദേശി പുരുഷോത്തമന്‍, മകന്‍ മിഥുന്‍ (25) എന്നിവരാണ് മരിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് മകന്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അച്ഛന്റേയും മകന്റേയും ആഗസ്മിക മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.
Keywords: Man and his father died in train accident, Alappuzha, News, Top-Headlines, Police, Obituary, Kerala.