city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൗരപ്രമുഖനും മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ട്രഷററും കേരള മുസ്ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡണ്ടുമായ മുക്രി ഇബ്രാഹിം ഹാജി നിര്യാതനായി

തളങ്കര: (www.kasargodvartha.com 24.05.2021) മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ട്രഷററും കേരള മുസ്ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന മുക്രി ഇബ്രാഹിം ഹാജി (74) നിര്യാതനായി. നിരവധി സ്ഥാപനങ്ങളുടെ കാര്യദർശിയും പൗരപ്രമുഖനുമായിരുന്നു. പള്ളിക്കാൽ ഇസ്ലാമിയ റോഡിലെ ഹബീബ് വിലയിലാണ് താമസം. അസുഖത്തെ തുടർന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

                                                                         
പൗരപ്രമുഖനും മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ട്രഷററും കേരള മുസ്ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡണ്ടുമായ മുക്രി ഇബ്രാഹിം ഹാജി നിര്യാതനായി



മാലിക്‌ദീനാർ മഹൽ കമിറ്റി പ്രസിഡന്റ്, സഅദിയ്യ കേന്ദ്ര കമിറ്റി അംഗം, സഅദിയ്യ ആർട്സ് ആൻഡ് സയൻസ് കോളജ് എക്സിക്യൂടീവ്‌ മെമ്പർ തുടങ്ങിയ പദവികൾ വഹിച്ചു വരികയായിരുന്നു. പള്ളിക്കാൽ മസ്‌ജിദ്‌ അമലു സ്വാലിഹീൻ പ്രസിഡന്റായിരുന്നു.

അബ്ദുല്ല ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: ഖദീജ, ഫാത്വിമ, നസീമ.
മക്കൾ: നൗശാദ് (വ്യാപാരി), ഡോ. അബ്ദുൽ ഖാദർ (ലൻഡൻ), ഹബീബ് (മംഗളുറു), ഫൈസാൻ (എഞ്ചിനീയർ, സ്വീഡൻ), സലീം (എഞ്ചിനീയർ), സുമയ്യ അണങ്കൂർ, ഹസീന മാണിക്കോത്ത്, സൈദ ഉപ്പള, ഡോ. ശാഹിന (മംഗളുറു), ഡോ. റുബീന (മംഗളുറു), ഫസീല (മംഗളുറു), ഹസീന കാസർകോട്, അജൂബ (വിദ്യാർഥി, മാലിക്‌ദീനാർ അകാഡമി), മഹദി (വിദ്യാർഥി).

മരുമക്കൾ: മുഹമ്മദ് റഫീഖ് (ഖത്വർ), നാസർ അബ്ദുല്ല മാണിക്കോത്ത്, മുഹമ്മദ് റിയാസ് ഉപ്പള, ഡോ. ശാനവാസ് (മംഗളുറു), റഫീഖ് മടിക്കേരി, ഇർഫാൻ പടന്ന, സമീറ നായന്മാർമൂല, ജസീഫ മുല്ലച്ചേരി, ഫമീദ (മംഗളുറു).

സഹോദരങ്ങൾ: മുക്രി മഹ്‌മൂദ് ഹാജി, മുക്രി സുലൈമാൻ ഹാജി, ആയിശ ബീവി, ആമിന, പരേതനായ മുക്രി യൂസഫ് ഹാജി.

മൃതദേഹം വൈകുന്നേരത്തോടെ മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Thalangara, News, Kerala, Death, Obituary, Hospital, Treatment, Kozhikode, Masjid, Malik Deenar Juma Masjid Treasurer and social activist Ibrahim Haji passes away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia