Execution | യുഎഇയില്‍ കൊലപാതക കുറ്റത്തിന് ജയിലിലായ 2 മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വിവരം കുടുംബങ്ങളെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലം
● കൊലപാതക കുറ്റത്തിനാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്.
● സാധ്യമായ എല്ലാ നിയമസഹായവും നല്‍കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം.
● സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സൗകര്യം ഒരുക്കും.
● യുപി സ്വദേശിയായ ഷഹ്സാദി ഖാന്റെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെച്ചു.
ദുബായ്: (KasargodVartha) യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി സ്വദേശി എ മുഹമ്മദ് റിനാഷ്, പി വി മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു. ദയാഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ ഫെബ്രുവരി 28 നാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രണ്ട് പേര്‍ക്കും സാധ്യമായ എല്ലാ നയതന്ത്ര സഹായവും നിയമസഹായവും നല്‍കിയിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് യുഎഇയിലെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചിരുന്നു. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയതായി യുഎഇ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. മുരളീധരന്‍ ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്.
മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും നേരത്തെ ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
അതേസമയം, യുപി സ്വദേശിയായ ഷഹ്സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15 ന് യുഎഇ നടപ്പാക്കിയെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഷഹ്സാദി ഖാന്റെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെച്ചതായി പിതാവ് അറിയിച്ചു. ജയില്‍ അധികൃതര്‍ ഇന്ത്യന്‍ എംബസിയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനാല്‍ മകളുടെ ഖബറടക്കം വൈകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലുടമയുടെ നാലുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയതിനാണ് ഷഹസാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്.
ഇസ്ലാമിക നിയമപ്രകാരം, മൃതദേഹം മരണശേഷം ഉടന്‍ തന്നെ സംസ്‌കരിക്കണം. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കരുണയില്ലാത്ത മനോഭാവം കാരണം മകള്‍ക്ക് മാന്യമായ ശവസംസ്‌കാരം നിഷേധിക്കപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു. ഫെബ്രുവരി 15 ന് വധശിക്ഷയ്ക്ക് വിധേയയായ തന്റെ മകള്‍ക്ക് ശരിയായ നിയമസഹായം ലഭിച്ചില്ലെന്നും അതുകൊണ്ടാണ് വധശിക്ഷ നടപ്പാക്കിയതെന്നും ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ താമസക്കാരനായ ഷഹസാദി ഖാന്റെ ഷബ്ബീര്‍ ഖാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വിദേശകാര്യ മന്ത്രാലയം ആരോപണം നിഷേധിച്ചു.
ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
Two Malayalis, Mohammed Rinash and Muralidharan, were executed in the UAE for murder. The UAE informed the Indian Ministry of External Affairs that the executions took place on February 28 after their mercy petitions were rejected. The families have been informed, and efforts are underway to facilitate their funerals.
#UAEExecution #Malayalis #DeathPenalty #Kerala #IndianEmbassy #Justice