മാള്‍ടയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
Aug 7, 2021, 08:27 IST
കോതമംഗലം: (www.kasargodvartha.com 07.08.2021) യൂറോപിലെ മാള്‍ടയില്‍ മലയാളി നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപിനഗര്‍ പറമ്പില്‍ ശിഹാബിന്റെ ഭാര്യ ബിന്‍സിയ (36) ആണ് മരിച്ചത്. പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി 10.30 മണിയോടെ താമസസ്ഥലത്ത് ബോധമറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ബിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയില്‍ നഴ്‌സായിരുന്നു. സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെ മാള്‍ടയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു ബിന്‍സിയ. മക്കള്‍: ഹന, ഹിസ.
Keywords: News, Kerala, Nurse, Death, Obituary, Top-Headlines, hospital, Nurse, Kothamangalam, Malayalee nurse found dead in Malta