ബന്തിയോട് കൂട്ടിയിടിച്ച ബൈക്കുകളില്‍ ലോറി കയറി 3 പേര് മരിച്ചു
Dec 10, 2013, 23:39 IST
കുമ്പള: ബന്തിയോട് ദേശിയ പാതയില്‍ കൂട്ടിയിടിച്ച രണ്ടു ബൈക്കുകളില്‍ ചരക്ക് ലോറി കയറി മൂന്ന് യുവാക്കള്‍ ദാരുണമായി മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൂടാല്‍ മെര്‍ക്കളയിലെ അല്‍ത്താഫ് (19), ഇര്‍ഷാദ് (19), റൈഷാദ് (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ദമ്പതികള്‍ക്കും ഇവരുടെ കുട്ടിക്കും പരിക്കുണ്ട്.
ഉപ്പളയില്‍ നടന്നുവരുന്ന പ്രദര്‍ശനത്തിന് പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ റോഡിന് സമീപത്തെ ഭക്ഷണശാലയില്‍ നിന്നും ഭക്ഷണം കഴിച്ച് അല്‍ത്താഫും, ഇര്‍ഷാദും ദേശിപാതയിലേക്ക് കയറുമ്പോള്‍ ദമ്പതികളും കുഞ്ഞും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ദേഹത്തേക്ക് മംഗലാപുരം ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറി കയറുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. കെ.എല്‍.14 എം 2214 പാഷന് പ്രോ, കെ.എല്‍. 14.ബി 7778 എന്നീ നമ്പറുകളിലുള്ള ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. ഇര്‍ഷാദും അല്‍ത്താഫും സംഭവസ്ഥലത്ത തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ റൈഷാദ് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്.
റോഡില്‍ രക്തം വാര്‍ന്നൊലിച്ച നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള വാഹനഗതാഗതം ഒരു മണിക്കൂറിലധികം സ്തംഭിച്ചു. കുമ്പള പോലീസും ഫയര്ഫോര്സും കുതിച്ചെത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Advertisement:

(Updated)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Kumbala, Accident, Bike, death, Bandiyod, lorry, Merkala, Kumbala, Kasaragod, Vidya Nagar, Kerala, Police, Crimebranch, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752