പേരമകളുടെ വിവാഹ ചടങ്ങിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Sep 18, 2016, 19:29 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2016) പേരമകളുടെ വിവാഹ ചടങ്ങിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. അണങ്കൂര്‍ കൊല്ലംപാടിയിലെ പള്ളിക്കാല്‍ മഹ് മൂദ് (70) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
വിദ്യാനഗര്‍ കോപ്പയിലെ മകള്‍ സമീറയുടെ മകളുടെ വിവാഹ ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോളിയടുക്കത്ത് നിന്നും വരന്റെ വീട്ടുകാര്‍ എത്തിയപ്പോഴാണ് മഹ് മൂദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 10 ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഹ് മൂദ്.