city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍

കാസര്‍കോട്: (www.kasargodvartha.com 17/02/2015) പ്രമുഖ മതപണ്ഡിതനും സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും ജാമിഅ സഅദിയ അറബിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറുമായ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (94) വിടവാങ്ങി. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെ തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കൈക്കോട്ടുകടവിലെ വസതിയില്‍ നിന്നും മൃതദേഹം സഅദിയ്യയിലേക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിന് വെച്ച ശേഷം 12 മണിയോടെ സഅദിയ്യ മസ്ജിദിന് സമീപത്തുള്ള ഖബര്‍സ്ഥാനില്‍ ഖബറടക്കും.  www.kasargodvartha.com 17/02/2015

1924 ജൂലൈ ഒന്നിന് (റജബ് 29) തിങ്കളാഴ്ച തൃക്കരിപ്പൂര്‍ ഉടുമ്പന്തലയില്‍ നാട്ടിലെ പൗര പ്രമുഖനായ കുറിയ അബ്ദുല്ല ഹാജിയുടെയും നാലരപ്പാട് മര്‍യമിന്റെയും മകനായി ജനനം. മദ്രസ സമ്പ്രദായം തുടങ്ങുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിപ്പിച്ചിരുന്ന കുടുംബമായിരുന്നു എം.എ യുടേത്. മുക്രിക്കാന്റവിടം എന്നതിന്റെ ചുരുക്കമാണ് എം.എ എന്നത്. പിതാമഹനായ അബ്ദുല്‍ ഖാദിര്‍ ഹാജിയില്‍ നിന്ന് പ്രാഥമിക മത പഠനം. അതേ സമയത്ത് തന്നെ അവിടുത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശേഷം ബീരിച്ചേരി ദര്‍സില്‍ പ്രമുഖ സൂഫി വര്യനായ ശാഹുല്‍ ഹമീദ് തങ്ങളുടെ ദര്‍സില്‍ മത പഠനം ആരംഭിച്ചു. ഈ സമയത്ത് തന്നെ മലയാളത്തിന് പുറമേ അറബി, ഉറുദു ഭാഷകളില്‍ അവഗാഹം നേടി.

പാലോട്ട് മൂസക്കുട്ടി ഹാജിയുമായി ബന്ധപ്പെട്ട് സുന്നി പ്രാസ്ഥാനിക ചലനങ്ങളില്‍ ചെറുപ്പത്തിലേ ആകൃഷ്ടനായി. സ്വാതന്ത്ര്യ സമര ഭാഗമായി ചില പ്രകടനങ്ങളില്‍ പങ്കെടുത്തു. പഠിക്കുന്ന സമയത്ത് തന്നെ മൊട്ടമ്മല്‍ മഹല്ലില്‍ മുദരിസായി സേവനം തുടങ്ങി.

നാട്ടില്‍ മയ്യിത്ത് പരിപാലന സംഘം എന്ന പേരില്‍ സംഘടന രൂപീകരിച്ച് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗത്വമെടുത്തു. എം.എ ഉസ്താദ് എഴുതിയ ഒരു ലേഖനമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണത്തിലേക്ക് വഴി തെളിച്ചത്.

വിദ്യാഭ്യാസ ബോര്‍ഡ്, എസ്.വൈ.എസ് എന്നിവയുടെ സ്ഥാപിത കാല നേതാവായിരുന്നു. പിന്നീട് ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡണ്ട്, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅുല്‍ ഇസ്ലാമി പ്രസിഡണ്ട് തുടങ്ങി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിക്കുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

ഭാര്യ: അഹ്മദ് മുസ്‌ലിയാരുടെ മകള്‍ ഖദീജ. മക്കള്‍: കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അബ്ദുല്‍ വഹാബ്, നഫീസ, ബീഫാത്വിമ, ജുവൈരിയ്യ.

(UPDATED)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍

Related News: 
സമസ്ത പ്രസിഡണ്ട് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

Keywords : Kasaragod, Kerala, Noorul-Ulama-M.A.Abdul-Khader-Musliyar, Obituary, Jamia-Sa-adiya-Arabiya. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia