വോട്ട് ചെയ്ത് വീട്ടിലെത്തിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
Nov 2, 2015, 11:39 IST
കാസര്‍കോട്: (www.kasargodvartha.com 02/11/2015) വോട്ട് ചെയ്ത് വീട്ടിലെത്തിയ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സ്‌ക്വയര്‍ നയന്‍ ബില്‍ഡിംഗിലെ മര്‍ജാന്‍ ഫാന്‍സി ഉടമ വിദ്യാനഗര്‍ പ്രിന്‍സസ് കോംപൗണ്ടിന് സമീപം മിസിരിയ മന്‍സിലിലെ എം എ സമീറാണ് (35) മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വിദ്യാനഗര്‍ ഗവ. കോളജില്‍ വോട്ട് ചെയ്തശേഷം വീട്ടിലെത്തി അസ്വസ്ഥത തോന്നിയ സമീര്‍ ഉടന്‍തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞദിവസമാണ് സമീര്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിയാറത്ത് ടൂര്‍കഴിഞ്ഞ് നാട്ടിലെത്തിയത്. സമീറിന്റെ ആക്‌സമിക മരണം സുഹൃത്തുക്കളേയും നാട്ടുകാരേയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജി - ഖുര്‍ഷിദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ പുലിക്കുന്ന്. മക്കള്‍: സഫ, മര്‍വ, അറഫ. സഹോദരങ്ങള്‍: ഫിറോസ് (സാബ് ട്രാവല്‍സ് ഉടമ), ഉസ്മാന്‍ (അക്ബര്‍ ട്രാവല്‍സ്), മുജീബ് (വ്യാപാരി), യൂനുസ് (അക്ബര്‍ ട്രാവല്‍സ്), ജുനൈദ്, ഫൈസല്‍ (ഇരുവരും വ്യാപാരികള്‍). മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സമീറിന്റെ മരണവിവരമറിഞ്ഞ് നിരവധിപേരാണ് വീട്ടിലെത്തിയത്.
Keywords: Obituary, Vidya Nagar, Kerala, Kasaragod, Vote, MA Sameer, Vidya Nagar MA Sameer passes away