city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട: ഡെപ്യൂട്ടി തഹസില്‍ദാറും ഖലീജ് ടൈംസ് പത്രത്തിന്റെ സോണല്‍ ഡയറക്ടറുമായിരുന്ന ചെ്മ്മനാട്ടെ എം എ ഖാലിദ് നിര്യാതനായി

ചെമ്മനാട്: (www.kasargodvartha.com 28.03.2017) റിട്ട: ഡെപ്യൂട്ടി തഹസില്‍ദാറും ഗള്‍ഫിലെ ഖലീജ് ടൈംസ് പത്രത്തിന്റെ സോണല്‍ ഡയറക്ടറുമായിരുന്ന എം എ ഖാലിദ് (83) നിര്യാതനായി. ഫാറൂഖ് കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവിധ സ്ഥലങ്ങളിലായി സേവനമനുഷ്ഠിച്ച അദ്ദേഹം ഡെപ്യൂട്ടി തഹസില്‍ദാറായി സര്‍വീസില്‍ നിന്ന് വിരമിക്കുകയായിരുന്നു. പിന്നീട് അബുദാബിയില്‍ ഖലീജ് ടൈംസ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ സോണല്‍ ഡയറക്ടറായിരുന്നു.

റിട്ട: ഡെപ്യൂട്ടി തഹസില്‍ദാറും ഖലീജ് ടൈംസ് പത്രത്തിന്റെ സോണല്‍ ഡയറക്ടറുമായിരുന്ന ചെ്മ്മനാട്ടെ എം എ ഖാലിദ് നിര്യാതനായി


ഭാര്യ പരേതയായ സി കെ ആയിഷാബി. മക്കള്‍: എഞ്ചിനീയര്‍ നാസര്‍ എം എ (ഈഗിള്‍ ഹില്‍സ് പ്രോജക്റ്റ് മാനേജര്‍ അബുദാബി), നിസാര്‍ എം എ (മാനേജര്‍ അബുദാബി ഇന്‍വെസ്റ്റ് ബാങ്ക്), മുനീര്‍ എം എ (ബാങ്ക് ഓഫ് ഷാര്‍ജ, അബുദാബി), യാസ്മിന്‍ ഷാഹുല്‍ ഹമീദ്, എഞ്ചിനീയര്‍ സിദ്ദീഖ് എം എ (പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍, ചെയര്‍മാന്‍ പ്ലാനെറ്റ് ഫാഷന്‍).

മരുമക്കള്‍: റസീന, സബിത, ജാസ്മിന്‍, തൗസിയ, ഷാഹുല്‍ ഹമീദ്. സഹോദരങ്ങള്‍: എം എ ബഷീര്‍ (റിട്ട: എക്‌സിക്യൂട്ടീവ് ഓഫിസര്‍), എം എ റഹീം ബിസിനസ്), എം എ സത്താര്‍ (രജിസ്ട്രാര്‍), എം എ മുഹമ്മദലി (വില്ലജ് ഓഫിസര്‍), ബീഫാത്തിമ.

ചെമ്മനാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന എം എ ഖാലിദിന്റെ നിര്യാണത്തില്‍ മുന്‍മന്ത്രിയും ചെമ്മനാട് ജമാഅത്ത് പ്രസിഡന്റുമായ സി ടി അഹമ്മദലി, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഡോ. എന്‍ എ മുഹമ്മദ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ പി എ ഇബ്രാഹിം ഹാജി, വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Keywords:  Death, Obituary, news, MA Khalid Chemnad, Khaleej times zonal director, MA Khalid Chemnad passed away, Ritt. Thahasildar, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia