കമിതാക്കളെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Jan 23, 2018, 23:39 IST
ആദൂര്‍: (www.kasargodvartha.com 23.01.2018) കമിതാക്കളെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെ ഇന്തു മൂലയിലെ ഉക്കപ്പബ - ലീലാവതി ദമ്പതികളുടെ മകനും കൂലിപ്പണിക്കാരനുമായ പുരുഷോത്തമ (20), ബെള്ളൂര്‍ കൈമലലെ പെര്‍വത്തോടിയിലെ ചെനിയബ കമല ദമ്പതികളുടെ മകള്‍ മല്ലിക (17) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചമുതലാണ് ഇരുവരെയും കാണാതായത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ട് പേരെയും നെട്ടണിഗെയിലെ കാട്ടില്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9.30 മണിയോടെ ബന്ധുക്കള്‍ വിവരം ആദൂര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് ആദൂര്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എസ് എസ് എല്‍ സി പഠനത്തിന് ശേഷം ടൈലറിംഗ് പഠിച്ചു വരികയാണ് മല്ലിക. പുരുഷോത്തമന്റെ സഹോദരങ്ങള്‍: രവി, ഹരീഷ. സുഹാസിനി മല്ലികയുടെ ഏക സഹോദരിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Adhur, Obituary, News, Kasaragod, Death, Police, Investigation, Mallika, Purushothama.