പുഴയില്‍ ചാടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
May 31, 2012, 18:52 IST
![]() |
Manu and Daniya |
ചെറുപുഴ പാടിയോട്ടുചാല്‍ ഗോപിയുടെ മകന്‍ മനു(30), കാമുകി പരപ്പ കനകപ്പള്ളി സ്വദേശിനി ഡാനിയ(22)യുമാണ് പുഴയില്‍ കാണാതായത്. ഇവര്‍ക്ക് വേണ്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ മുതല്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ചൂരിദാര്‍ ഷാള്‍ കൊണ്ട് ഇരുവരുടെയും കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മനുവും ഡാനിയയും ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവരാണെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod, Cheruvathur, Manu, Daniya, Lovers, River, Suicide.