പഞ്ചസാരയുമായിപോവുകയായിരുന്ന ലോറി നിന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Nov 3, 2012, 20:13 IST
മലപ്പുറം വാണിയമ്പലം കുന്നാറത്ത് ഹൗസിലെ മുഹമ്മദിന്റെ മകന് പി. സിദ്ദീഖ് (36) ആണ് മരിച്ചത്. ക്ലീനര്‍ വാണിയമ്പലം സ്വദേശി സുബൈര്‍ (33) ആണ് അത്ഭുതകരമായി രക്ഷപെട്ടത്. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പഞ്ചസാര കയറ്റി പോവുകയായിരുന്ന ലോറിയാണ് ഒരുകാറിനെ ഓവര്‍ടേക്ക് ചെയ്ത് വന്ന മംഗലാപുരത്തേക്ക് പോവുകയായിരുന്ന ജെയിന് മോട്ടോഴ്സ് ബസിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ഷിറിയ ശിവക്ഷേത്രത്തിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞത്.
ലോറിക്കടിയില്‍പെട്ട ഡ്രൈവര്‍ സിദ്ദീഖിനെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറിവെട്ടിപൊളിച്ച് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അപകടം.
Photo: Arif Arafa
Keywords: Kumbala, Kasaragod, Lorry, Accident, Obituary, Malappuram, Kerala, Sideeque, Subair