കൂന്തല്‍ കയറ്റി പോവുകയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Jul 31, 2012, 12:22 IST
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിക്ക് മണിക്ക് എരിയാലില്‍ വെച്ചാണ് നിയന്ത്രണം വിട്ട് ലോറി കുഴിയിലേക്ക് മറിഞ്ഞത്. മംഗലാപുരത്ത് നിന്നും ബ്ലൂ വാട്ടര്‍ കമ്പനിയുടെ കൂന്തല്‍ കയറ്റിയ ലോറി വിദേശത്തേക്ക് കൊണ്ടുപോകാന്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്.
കെ. എ 19 സി 7915 നമ്പര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ മംഗലാപുരം എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ലോറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Keywords: Fish Lorry, Accident, Driver dead, Adkathbail, Kasaragod