നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Mar 1, 2016, 12:30 IST
ഉപ്പള: (www.kasargodvartha.com 01/03/2016) ചെങ്കല്‍ കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു. ഉപ്പള ശാന്തിഗുരി പുളിക്കുത്തിലെ കൃഷ്ണന്‍-വിമല ദമ്പതികളുടെ മകന്‍ പ്രകാശനാണ്(40) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ മജ്ബയല്‍ പാലത്തിന് സമീപമാണ് അപകടം.
മിയാപ്പദവില് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെങ്കല്‍ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ലോറിക്കകത്ത് പെട്ട പ്രകാശനെ രണ്ടുമണിക്കൂറിന് ശേഷം മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ജെ സി ബി ഉപയോഗിച്ച് ലോറി ഉയര്‍ത്തിയ ശേഷമാണ് പ്രകാശനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ: ലളിത. മക്കള്‍; പ്രജ്ജ്വല്‍, പ്രജിത. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമേര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലോറി ക്ലീനര്‍ മഞ്ചേശ്വരത്തെ മുഹമ്മദ് ഷെരീഫിനെ (32) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Lorry, Accident, Obituary, Lorry driver dies in accident