മലപ്പുറത്ത് നിന്നും കാസര്‍കോട്ടേക്ക് കിടക്ക സാമഗ്രികകള്‍ കൊണ്ടു പോകാനെത്തിയ ലോറി ക്ലീനര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മദ്യപിച്ച് ലോറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ വീണാന്ന് മരണമെന്ന് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍
Feb 3, 2019, 22:53 IST
കാസര്‍കോട്: (www.kasargodvartha.com 03.02.2019) മലപ്പുറത്ത് നിന്നും കാസര്‍കോട്ടേക്ക് കിടക്ക സാമഗ്രികകള്‍ കൊണ്ടു പോകാനെത്തിയ ലോറി ക്ലീനര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അതേ സമയം മദ്യപിച്ച് ലോറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ വീണാന്ന് മരണമെന്ന് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മലപ്പുറം ചെങ്കോട്ടി സ്വദേശി റിയാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മലപ്പുറം വലിയപറമ്പ് ഷബാന്‍വില്ലാ റോഡിലെ കുഞ്ഞിമൊയ്തീന്റെ മകന്‍ സുഹൈല്‍ (26) ആണ് മരിച്ചത്. ശനിയാഴ്ചയാണ് റിയാസും സുഹൈലും മലപ്പറത്ത് നിന്നും ഭാരത് ബെന്‍സ് ലോറിയില്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടത്. ഇരുവരും ലോറിയില്‍ നിന്നും മദ്യം കഴിച്ചിരുന്നതായി ഡ്രൈവര്‍ പറയുന്നു. കാസര്‍കോട്ടെത്തിയപ്പോള്‍ സുഹൈല്‍ മദ്യപിച്ച് ബോധരഹിതനായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. തലേ ദിവസം രാത്രി തന്നെ സുഹൈല്‍ മരിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്.
ലോറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ വീണ് മുഖത്തും മറ്റും പരിക്കേറ്റതായും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായും പിന്നീട് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയാലേക്ക് മാറ്റുകയായിരുന്നുവെന്നും ഡ്രൈവര്‍ വ്യക്തമാക്കുന്നു. ഡ്രൈവറുടെ മൊഴിയില്‍ ആകെ തന്നെ പൊരുത്തക്കേടുകള്‍ നിറഞ്ഞിരുന്നു. നാട്ടിലുള്ള സുഹൈലിന്റെ ബന്ധുക്കളെ വിവരമറിച്ചതായും ഡ്രൈവര്‍ പറയുന്നു. സംഭവത്തില്‍ കാസര്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ ബന്ധുക്കള്‍ എത്തിയ ശേഷം മറ്റ് നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Malappuram, Lorry, Top-Headlines, Obituary, Cleaner, Lorry cleaner found mysteriously
< !- START disable copy paste -->